നിലമ്പൂക്കാരന്‍

Saturday, August 30, 2008

തേക്ക് മ്യൂസിയം

നിലമ്പൂര്‍ തേക്ക് മ്യൂസിയത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നുള്ള ദൃശ്യം.

Thursday, August 28, 2008

ചരിത്രത്തിനു സാക്ഷി



ഇവന്‍ പണ്ടൊരു പുലിയാരുന്നു. പല പുലികളെയും കണ്ടിട്ടുള്ള പുപ്പുലി. 400ല്‍ പരം വര്‍ഷം പഴക്കം. നിരവധി ചരിത്ര സംഭവങ്ങളുടെ മൂക സാക്ഷി. നിലമ്പൂര്‍ തേക്കു മ്യൂസിയത്തില്‍ നിന്നെടുത്തതാണ് ചിത്രം.

നിലമ്പൂര്‍ തേക്ക്

എന്റെ ഫൊട്ടോഗ്രഫിയിലെ വൈദഗ്ധ്യമില്ലായ്മ കാണിക്കണ്ടല്ലോ എന്നു കരുതിയാണ് ഇത് പോസ്റ്റു ചെയ്യാതിരുന്നത്. ആവശ്യപ്പെട്ട സ്ഥിതിക്ക് പോസ്റ്റു ചെയ്യുന്നു. നോക്കട്ടെ ഇതിലും നല്ല പടമുണ്ടെങ്കില്‍ നാളെ ഇതു മാറ്റി അത് പോസ്റ്റാം.

നിലമ്പൂര്‍ തേക്ക്


ഇവന്‍ പുലിയാണ് മോനേ.. കനോലി സായിപ്പു നട്ടു മുളപ്പിച്ചു വളര്‍ത്തിയെടുത്ത തേക്ക്.

Monday, November 13, 2006

ഞാനൊരു നിലമ്പൂക്കാരന്‍

ഞാനൊരു നിലമ്പൂക്കാരന്‍
പണ്ട്് നിര്‍മിച്ചിട്ടിരുന്ന ബ്ളോഗാണിത്. പണ്ട്.. എന്നു വച്ചാല്‍ രണ്ടു മൂന്നു കൊല്ലങ്ങള്‍ മുമ്പ്(ഹൊ എന്തൊരു കാലദൈര്‍ഘം) അക്കാലത്ത് വേറെയും ബ്ളോഗുകള്‍ ഉണ്ടായിരുന്നു. കൊച്ചിയില്‍ ഒരു ബ്ളോഗര്‍ സമ്മേളനത്തിലും പങ്കെടുത്ത് പരിചയ സമ്പത്തുണ്ട്.

പിന്നെ സൈറ്റുകളോടായി താല്‍പര്യം. ഇപ്പം അതും ഇല്ല. പഴയ ബ്ലോഗുകളുടെ എല്ലാം പാസ്വേഡും യൂസര്‍ നെയിം പോലും മറന്നു. പരീക്ഷിക്കാനാപാസ്വേഡ് അടിച്ചു കൊടുത്തപ്പോള്‍ അപ്രതീക്ഷിതമായാണ് ഈ ബ്ളോഗ് ലോകത്ത് ഈ പേരില്‍ എനിരണ്ടു ബ്ളോഗുണ്ടെന്ന് മനസിലായത്. അപ്രതീക്ഷിതം. പിന്നെ ചുമ്മാ രണ്ട് പോസ്റ്റുകള്‍.. ഹഹഹഹഹ

സിനികില്‍ മനോരമ ഓണ്‍ലൈനു വേണ്ടിയെഴുതിയ ഒരു പോസ്റ്റ് പോസ്റ്റുന്നു. ഇതില്‍ കുറെ ഭാഗം കുഴൂരിന്റെ ബ്ളോഗില്‍ നിന്നു ചൂണ്ടിയതാണ്. രാവിലെ വാര്‍ത്ത കണ്ടപ്പോള്‍ പണ്ട് കുഴൂര് എഴുതിയത് വായിച്ചത് ഓര്‍മവന്നു. അതെഴുതാന്‍ പ്രേരിപ്പിച്ചത്.

പിന്നെ പോഡ്കാസ്റ്റിനു വേണ്ടി ഉണ്ടാക്കിയൊരു സാധനം സ്റ്റോക്കുണ്ടായിരുന്നു അതും പോസ്റ്റുന്നു. പറ്റിയാ ഇനീം പോസ്റ്റും. പറ്റിയില്ലേല്‍ പോസ്റ്റൂലാാാ

Followers